അമേരിക്കൻ ഉടമകൾ ആയ ഗ്ലേസേഴ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽപ്പനക്ക് വെച്ചതിന് പിന്നാലെ ക്ലബ് വാങ്ങാൻ പല വൻ കിടക്കാരും രംഗത്ത് ഉണ്ട് എന്ന അഭ്യൂഹങ്ങൾ ഉയരുകയാണ്. ലോകത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ആപ്പിൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതായി ഡെയ്ലി സ്റ്റാർ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഗ്ലേസേഴ്സ് 5.7 ബില്യൺ യൂറോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ഇട്ടിരിക്കുന്ന വില. ആപ്പിളിന് ഇത് ഒരു തുക തന്നെ ആയിരിക്കില്ല.
2 ട്രില്യൺ ഡോളറിന് മുകളിൽ ആസ്തി ഉള്ള കമ്പനി ആണ് ആപ്പിൾ. ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനി മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ ഏറ്റവും സമ്പന്ന ക്ലബ് ആയും മാറും. 2003 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിക്ഷേപം ആരംഭിച്ച ഗ്ലേസേഴ്സ് 2005ൽ ആയിരുന്നു ക്ലബ് പൂർണ്ണമായും സ്വന്തമാക്കിയത്. ക്ലബിന്റെ ഏറ്റവും മോശം കാലത്തിലൂടെ ക്ലബ് പോകാൻ കാരണമായത് ഗ്ലേസേഴ്സ് ആണെന്നാണ് ആരാധകർ പറയുന്നത്. ആരാധകരുടെ നിരന്തര പ്രതിഷേധങ്ങളും ക്ലബിന്റെ പിറകോട്ട് പോക്കും ആണ് ഗ്ലേസേഴ്സ് ക്ലബ് വിൽക്കാൻ അവസാനം തീരുമാനിക്കാൻ കാരണം.
ഏറ്റവും മികച്ച ഓഫർ നൽകുന്നവർക്ക് ഞങ്ങൾ ഈ ക്ലബ് വിൽക്കും എന്ന് ആണ് ഗ്ലേസേഴ്സ് ഇന്നലെ പറഞ്ഞത്.