അടുത്ത മാസം നടക്കുന്ന ഐപിഎൽ ലേലത്തിന് ഫ്രാഞ്ചൈസികള്‍ എത്തുമ്പോള്‍ ഏറ്റവും അധികം തുക കൈവശം ഉണ്ടാകുക സൺറൈസേഴ്സ് ഹൈദ്രാബാദിന്. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെയും നിക്കോളസ് പൂരനെയും ഉള്‍പ്പെടെയുള്ള താരങ്ങളെ ഫ്രാഞ്ചൈസി റിലീസ് ചെയ്തപ്പോള്‍ ടീമിന്റെ കൈവശം 42.25 കോടി രൂപയാണ് ലേലത്തിനായി എത്തുമ്പോള്‍ കൈവശം ഉണ്ടാകുക.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൈവശം ആണ് ഏറ്റവും കുറവ് തുക. 7.05 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ കൈവശമുള്ളത്. പഞ്ചാബ് കിംഗ്സ് -32.20 കോടി, ലക്നൗ സൂപ്പര്‍ജയന്റ്സ് – 23.35, മുംബൈ ഇന്ത്യന്‍സ് -20.55, ചെന്നൈ സൂപ്പര്‍ കിംഗ്സ് – 20.45, ഡൽഹി ക്യാപിറ്റൽസ് – 19.45, ഗുജറാത്ത ടൈറ്റന്‍സ് -19.25, രാജസ്ഥാന് റോയൽസ് – 13.20 കോടി, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 8.75 എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ കൈവശമുള്ള തുക.
ബെന്‍ സ്റ്റോക്സ്, സാം കറന്, കാമറൺ ഗ്രീന്‍ തുടങ്ങിയ മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഇത്തവണത്തെ ലേലത്തിനുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.