ഫിഫാ ലോകകപ്പിനായി കാമറൂൺ അവരുടെ 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. കോച്ച് റിഗോബർട്ട് സോംഗ് പ്രഖ്യാപിച്ച ടീമിൽ ചില വലിയ മാറ്റങ്ങൾ ഉണ്ട്. അവരുടെ ഏറ്റവും പരിചയ സമ്പന്നനായ സെന്റർ ബാക്ക് മൈക്കൽ എൻഗഡ്യൂ-എൻഗഡ്ജുയിയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല. സൗയ്‌ബൗ മറൗ, ജെറോം എൻഗോം എന്നീ രണ്ട് യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇരു താരങ്ങളുടെയും ആദ്യ പ്രധാന ടൂർണമെന്റ് ആകും ഇത്.
വിൻസെന്റ് അബൂബക്കറാണ് കാമറൂൺ ടീമിന്റെ നായകൻ. അബൂബക്കറിന്റെ മൂന്നാം ലോകകപ്പ് ആണിത്. ഡിഫൻഡർ നിക്കോളാസ് എൻകൗലോ ബയേൺ മ്യൂണിച്ച് ഫോർവേഡ് എറിക് ചൗപോ മോട്ടിങ്ങ് എന്നിവർക്കും ഇത് മൂന്നാം ലോകകപ്പ് ആണ്.
കാമറൂണിന്റെ എട്ടാം ലോകകപ്പ് ആണിത്. ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ്, സെർബിയ, ബ്രസീൽ എന്നിവർക്ക് ഒപ്പം ആണ് കാമറൂൺ കളിക്കുന്നത്.
Goalkeepers: Devis Epassy (Abha Club), Simon Ngapandouetnbu (Marseille), Andre Onana (Inter Milan)
Defenders: Jean-Charles Castelletto (Nantes), Enzo Ebosse (Udinese), Collins Fai (Al Tai), Olivier Mbaizo (Philadelphia Union), Nicolas Nkoulou (Aris Salonika), Tolo Nouhou (Seattle Sounders), Christopher Wooh (Stade Rennes)
Midfielders: Martin Hongla (Verona), Pierre Kunde (Olympiakos), Olivier Ntcham (Swansea City), Gael Ondoua (Hannover 96), Samuel Oum Gouet (Mechelen), Andre-Frank Zambo Anguissa (Napoli)
Forwards: Vincent Aboubakar (Al Nassr), Christian Bassogog (Shanghai Shenhua), Eric-Maxime Choupo Moting (Bayern Munich), Souaibou Marou (Coton Sport), Bryan Mbeumo (Brentford), Nicolas Moumi Ngamaleu (Young Boys Berne), Jerome Ngom (Colombe Dja), Georges-Kevin Nkoudou (Besiktas), Jean-Pierre Nsame (Young Boys Berne), Karl Toko Ekambi (Olympique Lyonnais)