ഇന്ത്യ സെമിക്കും ഫൈനലിനും ആയി ഒരുങ്ങുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ കൂടെ ഫോമിലേക്ക് ഉയരണം എന്നാണ് തന്റെ ആഗ്രഹം എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. രോഹിത് ശർമ്മ നന്നായി ബാറ്റ് ചെയ്യുന്നില്ല എന്നതിൽ എനിക്ക് സംശയമില്ല. ഓസ്‌ട്രേലിയയിലെ സൂര്യകുമാർ യാദവ് തിളങ്ങുന്നുണ്ട്, അത് ഇന്ത്യയ്ക്ക് നല്ല സൂചനയാണ്. കഠിനമായ പിച്ചുകളിലും യാദവിന്റെ ബാറ്റിംഗ് കരുത്ത് മികച്ചു നിൽക്കുന്നു. ഹർഭജൻ പറയുന്നു.
സൂര്യകുമാർ തിളങ്ങുന്നത് കൊണ്ട് തന്നെ വിരാട് കോഹ്‌ലിക്ക് ഇനിയും ബാറ്റിംഗ് നിരയെ തോളിലേൽക്കേണ്ട. ഹർഭജൻ പറഞ്ഞു. രോഹിത് ഇതുവരെ വലിയ റൺസ് അടിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് അവസാന ഘട്ടത്തിൽ ഫോമിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഭാജി പറയുന്നു
സൂര്യകുമാർ യാദവും അർഷ്ദീപും തിളങ്ങിയതുപോലെ മറ്റുള്ളവരും തിളങ്ങും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കപ്പിന് രണ്ട് ചുവടുകൾ മാത്രം അകലെയാണ് ഇന്ത്യ ഇപ്പോൾ. കിരീടം നേടുന്നതിന് സമ്മർദ്ദം മറികടക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.