ടി20 ലോകകപ്പിൽ 1000 റൺസ് എടുക്കുന്ന രണ്ടാമത്തെ താരമായി കോഹ്ലി

Newsroom

Picsart 22 10 30 17 28 28 893
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ദക്ഷിണാഫ്രിക്കക്ക് എതിരെ തിളങ്ങാൻ ആയില്ല എങ്കിലും കോഹ്ലി ഒരു നാഴികകല്ല് മറികടന്നു‌. ഇന്ന് എടുത്ത 12 റൺസോടേ കോഹ്ലി ടി20 ലോകകപ്പിൽ 1000 റൺസ് എടുക്കുന്ന രണ്ടാമത്തെ താരമായി മാറി. 1001 റൺസിൽ ആണ് കോഹ്ലി എത്തിയത്. 1016 റൺസുള്ള ജയവർധനെ ആണ് 1000 റൺസ് ഉള്ള മറ്റൊരു താരം.

നേരത്തെ നെതർലന്റ്സിന് എതിരായ ഇന്നിങ്സോടെ കോഹ്ലി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ മറികടന്ന് ലോകകപ്പിലെ റൺവേട്ടയിൽ കോഹ്ലി രണ്ടാമത് എത്തിയിരുന്നു. 24 മത്സരങ്ങളിൽ നിന്ന് ആണ് കോഹ്ലി 1001 റൺസ് നേടിയത്.

കോഹ്ലി

നെതർലന്റ്സിന് എതിരെ 44 പന്തിൽ നിന്ന് 62 റൺസ് എടുത്ത് കോഹ്ലി പുറത്താകാതെ നിന്നിരുന്നു‌. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ പുറത്താകാതെ 82 റൺസ് എടുക്കാനും കോഹ്ലിക്ക് ആയിരുന്നു.

MOST RUNS IN T20 WORLD CUPS

Mahela Jayawardene (Sri Lanka) – 1016 runs in 31 matches
Virat Kohli (India) – 1001 runs in 24 matches
Chris Gayle (West Indies) – 965 runs in 33 matches
Rohit Sharma (India) – 919 runs in 36 matches
Tilakaratne Dilshan (Sri Lanka) – 897 runs in 35 matches