പെര്‍ത്തിൽ ദക്ഷിണാഫ്രിക്കയുടെ ലുംഗി ഡാന്‍സ്!!! ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് സൂര്യകുമാര്‍ യാദവ്

Sports Correspondent

Suryakumaryadav
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തകര്‍ച്ച. 49/5 എന്ന നിലയിലേക്ക് വീണ ടീമിനെ സൂര്യുകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് നൂറ് കടത്തിയത്. ആറാം വിക്കറ്റിൽ ദിനേശ് കാര്‍ത്തിക്കുമായി താരം 52 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഇതിൽ കാര്‍ത്തിക്കിന്റെ സംഭാവന വെറും 6 റൺസായിരുന്നു.

Southafricaസൂര്യകുമാര്‍ യാദവ് 40 പന്തിൽ 68 റൺസ് നേടി തട്ടുപൊളിപ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി എന്‍ഗിഡി 4 വിക്കറ്റ് നേടി. ലുംഗിസാനി എന്‍ഗിഡിയുടെ നാല് വിക്കറ്റുകള്‍ക്കൊപ്പം വെയിന്‍ പാര്‍ണൽ മൂന്ന് വിക്കറ്റും നേടിയാണ് ഇന്ത്യയുടെ നടുവൊടിച്ചത്.