കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങളിൽ തനിക്ക് 100 ശതമാബം വിശ്വാസം ഉണ്ടെന്ന് അഡ്രിയാൻ ലൂണ. പുതിയ താരങ്ങളുമായുള്ള ഗ്രൗണ്ടിലെ കണക്ഷനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ലൂണ. കഴിഞ്ഞ സീസണിലെ അറ്റാക്കിംഗ് താരങ്ങളായ ഡിയസും ആൽവാരോ വാസ്കസുമായി ഗ്രൗണ്ടിൽ തനിക്ക് നല്ല സമയം ആയിരുന്നു. എന്നാൽ ഡിയസും ആൽവാരോയും ഇപ്പോൾ ചരിത്രമാണ്. ഫുട്ബോളിൽ നമ്മൾ എപ്പോഴും ഇപ്പോൾ ഉള്ള കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ലൂണ പറഞ്ഞു.
ജിയാനുവും ദിമിത്രോസും പുതിയ താരങ്ങൾ ആണ്. ഫുട്ബോളിൽ പുതിയ താരങ്ങൾ വരുമ്പോൾ അവർക്ക് ടീമുമായി ഇണങ്ങാനും അവരുടെ നീക്കങ്ങൾ മനസ്സിലാക്കാനും ചുരുങ്ങിയത് 3-4 മത്സരങ്ങൾ എങ്കിലും വേണ്ടി വരും. ലൂണ പറഞ്ഞു. ഈ കാര്യത്തിൽ ക്ഷമ വേണം എന്നും ലൂണ പറഞ്ഞു. പുതിയ താരങ്ങളിൽ 100% തനിക്ക് വിശ്വാസം ഉണ്ട് എന്നും ലൂണ പറഞ്ഞു.
നാളെ മുംബൈ സിറ്റിയെ നേരിടാൻ ഒരുങ്ങുന്ന ലൂണ പ്രീ മാച്ച് പ്രസ് മീറ്റിൽ സംസാരിക്കുക ആയിരുന്നു.