ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകൾ, വിയ്യറയലിനെ മറികടന്ന് ബാഴ്സലോണ വിജയവഴിയിൽ

Newsroom

ലാലിഗയിൽ ബാഴ്സലോണ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് ക്യാമ്പ്നുവിൽ വെച്ച് വിയ്യറയലിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ആയിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ലെവൻഡോസ്കി ഇരട്ട ഗോളുകളും ഫതി ഒരു ഗോളും നേടി. ഏഴു മിനുട്ടുകൾക്ക് ഇടയിൽ ആയിരുന്നു ഈ മൂന്ന് ഗോളുകളും വന്നത്.

ബാഴ്സലോണ 022430

വകതു വിങ്ങിൽ നിന്ന് ജോർദി ആൽബ നൽകിയ ക്രോസ് സ്വീകരിച്ച് ആയിരുന്നു 31ആം മിനുട്ടിലെ ലെവൻഡോസ്കിയുടെ ആദ്യ ഗോൾ. നാലു മിനുട്ടുകൾ കഴിഞ്ഞ് ഗവി നൽകിയ പാസ് സ്വീകരിച്ച് ഒരു പവർഫുൾ സ്ട്രൈക്കിലൂടെ ലെവ തന്റെ രണ്ടാം ഗോൾ നേടി.

ഇതിനു തൊട്ടു പിറകെ ആയിരുന്നു അൻസു ഫതിയുടെ ഗോൾ. ഫതിയുടെ ആദ്യ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി എങ്കിലും ഫ്ലിക്കിലൂടെ ഗോൾ സ്കോർ ചെയ്യാൻ താരത്തിനായി.

ബാഴ്സലോണ ഈ വിജയത്തോടെ റയലിന് മൂന്ന് പോയിന്റ് പിറക എത്തി.