ജമ്മു & കാശ്മീരിനെതിരെ 62 റൺസ് വിജയവുമായി സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 184/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 32 പന്തിൽ 62 റൺസ് നേടിയ സച്ചിന് ബേബിയും 56 പന്തിൽ 61 റൺസ് നേടിയ സഞ്ജു സാംസണും ആണ് കേരളത്തിനായി തിളങ്ങിയത്. അബ്ദുള്‍ ബാസിത്ത് 11 പന്തിൽ 24 റൺസും രോഹുന് കുന്നുമ്മൽ 29 റൺസും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ജമ്മു & കാശ്മീരിനെ കേരളം 122 റൺസിന് പുറത്താക്കുകയായിരുന്നു. 14 പന്തിൽ 30 റൺസ് നേടിയ ഓപ്പണര്‍ ശുഭം ഖജൂരിയ മാത്രമാണ് കേരളത്തിന് വെല്ലുവിളി ഉയര്‍ത്തിയത്. കേരളത്തിനായി ആസിഫ് കെഎം, ബേസിൽ തമ്പി എന്നിവര്‍ മൂന്ന് വീതം വിക്കറ്റും വൈശാഖ് ചന്ദ്രന് രണ്ട് വിക്കറ്റും നേടി.














