മുംബൈ സിറ്റിക്ക് ആദ്യ വിജയം സമ്മാനിച്ച് ഒരു സെൽഫ് ഗോളും ബിപിനും

Newsroom

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്ക് ആദ്യ വിജയം. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ ഒഡീഷ എഫ് സിയെ ആണ് മുംബൈ സിറ്റി പരാജയപ്പെടുത്തിയത്‌. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. ഇന്ന് നല്ല ഗോളവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആ ശ്രമങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ടീമുകൾ കഷ്ടപ്പെട്ടു.

20221015 212750

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു മുംബൈ സിറ്റിയുടെ ഗോൾ വന്നത്. ഒഡീഷ താരം ശുഭം സാരംഗിയുടെ സംഭാവന ആയിരുന്നു ഈ ഗോൾ. മത്സരത്തിന്റെ അവസാന നിമിഷം ബിപിൻ സിങിലൂടെ മുംബൈ സിറ്റി ലീഡ് ഇരട്ടിയാക്കി. ഗ്രെഗ് സ്റ്റുവർട്ടിന്റെ പാസിൽ നിന്നായിരുന്നു ബിപിന്റെ ഗോൾ. ബിപിൻ ഒഡീഷക്ക് എതിരെ നേടുന്ന ഏഴാം ഗോളാണിത്.

മുംബൈ സിറ്റിക്ക് ഇതോടെ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റായി. ഒഡീഷക്ക് 2 മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് ആണുള്ളത്.