കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ഹോർമിപാമിന്റെ വളർച്ച ആലോചിച്ച് ആശങ്ക വേണ്ട എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്. സെന്റർ ബാക്ക് ആയി കളിക്കാൻ ആവുന്ന പരിചയസമ്പത്തുള്ള വിക്ടർ മോംഗിൽ ക്ലബിൽ എത്തിയത് ഹോർമിപാമിന്റെ വളർച്ചയെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഇവാൻ.
കഴിഞ്ഞ സീസണിൽ പരിചയസമ്പത്തുള്ള സെപോവിച് ടീമിൽ ഉണ്ടായിരുന്നു. അത് ഏതെങ്കിലും യുവതാരത്തിന്റെ വളർച്ചയെ ബാധിച്ചിട്ടില്ല. മോംഗിലിനെ ടീമിൽ എത്തിച്ചത് ടീം ശക്തിപ്പെടുത്താൻ ആണ്. ആരും ആരുടെയും തടസ്സമാകില്ല എന്നും ടീം ശക്തിയാർജിക്കുക മാത്രമെ ഇത് കൊണ്ട് ഉണ്ടാകൂ എന്നും കോച്ച് പറഞ്ഞു. ടീം ഒരോ മത്സരവും എതിരാളികളെയും സാഹചര്യവും നോക്കിയാകും ഒരുങ്ങുക എന്നും ഇവാൻ പറഞ്ഞു.
ലെസ്കോവിചും ഹോർമിയും തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതാണ്. ഒരു പരിചയസമ്പത്തുള്ള് താരവും ഒരു യുവതാരവും എപ്പോഴും ഡിഫൻസിൽ നല്ല കൂട്ടുകെട്ട് ആയിരിക്കും. യൂറോപ്പിലെ പ്രമുഖ ക്ലബുകൾ എടുത്ത് നോക്കിയാൽ വരെ നിങ്ങൾക്ക് ഇത് കാണാൻ ആകും. ഹോർമി എപ്പോഴും മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്ന താരം ആണെന്നും ഇവാൻ ദി വീകിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഭിമുഖത്തിന്റെ ലിങ്ക്: https://youtu.be/rkQWc-9N8yY