പാകിസ്താൻ പ്രഖ്യാപിച്ച ലോകകപ്പ് ടീമിന് എതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയരുന്നത്. മൊഹമ്മദ് അമീറിന് പിന്നാലെ മുൻ പേസർ ഷൊഹൈബ് അക്തറും സെലക്ഷനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ടീമിന്റെ പ്രശ്നം മധ്യനിരയിലായിരുന്നു എന്നും പക്ഷേ സെലക്ടർമാർ അത് തീർത്തു അവഗണിച്ചു എന്നും മധ്യനിരയിൽ ഒരു മാറ്റവും വരുത്തിയില്ല എന്നും അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഈ ടീം വെച്ച് ആദ്യ റൗണ്ടിൽ തന്നെ ടീം പുറത്തായേക്കും എന്നും അക്തർ പറഞ്ഞു. പാകിസ്താന്റെ ബാറ്റിംഗിന് ഡെപ്ത് ഇല്ല എന്നും ക്യാപ്റ്റൻ ബാബർ അസം ഫോമിൽ അല്ല എന്നുൻ അക്തർ പറയുന്നു. ക്ലാസിക് ഷോട്ടുകൾക്ക് മാത്രം നോക്കുന്നത് ആണ് ബാബറിന്റെ പ്രശ്നം എന്നും അക്തർ പറയുന്നു. ഈ ഫോർമാറ്റിന് പറ്റിയ ആളല്ല ബാബർ എന്നും അക്തർ പറഞ്ഞു.
പരിശീലകൻ സഖ്ലെയ്ൻ മുഷ്താഖ് അവസാനമായി ക്രിക്കറ്റ് കളിച്ചത് 2002ലാണ്, അദ്ദേഹത്തിന് ടി20 ക്രിക്കറ്റിനെക്കുറിച്ച് ഒരു ധാരണയുമുണ്ടെന്ന് ഞാൻ കരുതുന്നില്ല എന്നും അക്തർ അഭിപ്രായപ്പെട്ടു.