“എല്ലാം പണത്തൂക്കത്തിൽ, ഇത് സങ്കടകരം” ആന്റണിയെ കുറിച്ച് അയാക്സ് പരിശീലകൻ

Nihal Basheer

അയക്‌സ് താരം ആന്റണിയെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നതിനിടെ പ്രതികരണവുമായി ആൽഫ്രഡ്‌ ഷ്രൂഡർ. “ഇന്നത്തെ കാലത്ത് പണം മാത്രമാണ് എല്ലാത്തിനും ആധാരം. അത് വളരെ സങ്കടകരമാണ്. പക്ഷെ ഇതാണ് യാഥാർഥ്യം” ഷ്രൂഡർ പറഞ്ഞു. ലീഗ് മത്സരത്തിൽ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇത്തരം സംഭവങ്ങൾ തങ്ങൾ നേരിടുന്നത് തനിക്ക് അനുവദിക്കാൻ കഴിയില്ല” അദ്ദേഹം കൂട്ടിച്ചെർത്തു.

ആന്റണി

നേരത്തെ താരം ടീമിൽ തുടരുമെന്ന് ഷ്രൂഡർ പറഞ്ഞിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് പകരക്കാരനെ കണ്ടെത്തേണ്ട ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ താരത്തെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി. മത്സരത്തെ കുറിച്ചു സംസാരിക്കാമെന്നും താരത്തെ കുറിച്ചു താൻ ആവശ്യത്തിൽ കൂടുതൽ സംസാരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നാല് മത്സരങ്ങളിൽ നിന്നും പന്ത്രണ്ട് പോയിന്റ് നേടി ഏഴു വർഷത്തിനിടയിലെ ലീഗിന് ഏറ്റവും മികച്ച തുടക്കം കുറിച്ചിരിക്കുകയാണ് അയാക്സ്.