അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ ഗോവയ്ക്ക് വേണ്ടി കളിക്കും

Sports Correspondent

2022-23 പ്രാദേശിക സീസണിൽ അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ ഗോവയ്ക്ക് വേണ്ടി കളിക്കും. മുംബൈയ്ക്ക് വേണ്ടി ഏതാനും ടി20 മത്സരം കളിച്ചിട്ടുള്ള താരത്തിന് അധികം അവസരം അവിടെ ലഭിച്ചിരുന്നില്ല. ഇതിനാലാണ് ഈ നീക്കം.

കൂടുതൽ ഗെയിം ടൈം കിട്ടുക എന്ന ലക്ഷ്യത്തോടെയാണ് അര്‍ജ്ജുന്‍ ഈ നീക്കത്തിന് മുതിരുന്നതെന്ന് സച്ചിന്‍ ടെണ്ടുൽക്കറും പറഞ്ഞു. ഈ നീക്കത്തോടെ അര്‍ജ്ജുന് കൂടുതൽ മത്സരങ്ങളിൽ അവസരം ലഭിയ്ക്കുമെന്നാണ് കരുതുന്നതെന്നും സച്ചിന്‍ പറഞ്ഞു.

ഗോവ ഒരു ഇടംകൈയ്യന്‍ പേസറെ നോക്കുന്നുണ്ടായിരുന്നുവെന്നും അര്‍ജ്ജുന്‍ താല്പര്യം കാണിച്ചപ്പോള്‍ അദ്ദേഹത്തെ പരിഗണിക്കുകയായിരുന്നു എന്നും ഗോവ ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റെ സൂരജ് ലോടിൽക്കര്‍ വ്യക്തമാക്കി.

മുംബൈയിലെ പ്രതിഭകളുടെ ആധിക്യം കാരണം അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ വളരെ വിരളമായി മാത്രമാണ് ടീമിലേക്ക് അവസരം ലഭിച്ചത്.

 

Story Highlights: Arjun Tendulkar to play for Goa for 2022-23 domestic season.