എഫ്‌സി ഗോവ ഡിഫൻഡർ മാർക്ക് വാലിയന്റെയുടെ സൈനിംഗ് പൂർത്തിയാക്കി. ഒരു വർഷത്തെ കരാർ സ്പാനിഷുകാരൻ ക്ലബിൽ ഒപ്പുവെച്ചു. ബാഴ്‌സലോണയിൽ ജനിച്ച മാർക് വാലിയന്റെ എഫ്‌സി ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. അദ്ദേഹം ലയണൽ മെസ്സി, ആന്ദ്രെ ഇനിയേസ്റ്റ, തിയാഗോ മോട്ട, ജിയോവാനി വാൻ ബ്രോങ്കോർസ്റ്റ്, വിക്ടർ വാൽഡെസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, പെഡ്രോ, എഫ്‌സി ഗോവ ഹെഡ് കോച്ച് കാർലോസ് പെന എന്നിവരോടൊപ്പം ബാഴ്സലോണ അക്കാദമിയിൽ കളിച്ചു.
Watch for a special surprise 😉
Thank you for your support, @fcgoafanclub, @eastlowerarmy, and FC Goa Fans Kerala 🧡#ForcaGoa #AmcheGaurs pic.twitter.com/eaqoNJrlWc
— FC Goa (@FCGoaOfficial) July 27, 2022
2006 നവംബറിൽ കോപ്പ ഡെൽ റേയിൽ ബാഴ്‌സ സിഎഫ് ബദലോണയെ നേരിടുമ്പോൾ അദ്ദേഹം ബാഴ്സക്കായി അരങ്ങേറ്റവും നടത്തി. 2008-ൽ, സെന്റർ-ബാക്ക് സെവിയ്യയിലേക്ക് മാറി. റയൽ വല്ലാഡോലിഡ് മക്കാബി ഹൈഫ (ഇസ്രായേൽ), കെഎഎസ് യൂപൻ (ബെൽജിയം), പാർടിസാൻ ബെൽഗ്രേഡ് (സെർബിയ) എന്നിവിടങ്ങളിലും താരം കളിച്ചിട്ടുണ്ട്.
തന്റെ 16 വർഷത്തെ സീനിയർ ക്ലബ്ബ് കരിയറിൽ മൊത്തത്തിൽ 438 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2006-ൽ തന്റെ രാജ്യത്തോടൊപ്പം യുവേഫ U19 യൂറോ നേടിയിട്ടുള്ള 35-കാരൻ മുൻ സ്പെയിൻ ജൂനിയർ ഇന്റർനാഷണൽ കൂടിയാണ്.