അഭിമാന പോരാട്ടം കാഴ്ചവെച്ച് ബെംഗളൂരു എഫ് സി, ലെസ്റ്റർ സിറ്റിക്ക് എതിരെ മൂന്ന് ഗോൾ തിരിച്ചടിച്ചു

Img 20220727 233412

നെക്സ്റ്റ് ജെൻ കപ്പിൽ ബെംഗളൂരു എഫ് സിയുടെ ഗംഭീര പ്രകടനം. ഇന്ന് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലെസ്റ്റർ സിറ്റിയുടെ യുവടീമിനെ നേരിട്ട ബെംഗളൂരു എഫ് സി 6-3ന്റെ പരാജയം നേരിട്ടു എങ്കിലും അവരുടെ പോരാട്ടം ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനം ഉയർത്തുന്നത് ആയിരുന്നു. ആദ്യ 60 മിനുട്ടിൽ 6 ഗോളുകൾക്ക് പിറകിൽ പോയ ബെംഗളൂരു എഫ് സി അവിടെ നിന്ന് തിരിച്ചടിച്ചാണ് കളി 6-3 എന്നാക്കിയത്.

67ആം മിനുട്ടിൽ ശിവശക്തിയിലൂടെ ആയിരുന്നു ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ. ഈ ഗോൾ വീണ് നിമിഷങ്ങൾക്ക് അകം ബെംഗളൂരു എഫ് സി ലിങ്ദോഹിലൂടെ രണ്ടാം ഗോളും നേടി. 73ആം മിനുട്ടിൽ ശിവശക്തി വീണ്ടും ഗോൾ നേടിയതോടെ ബെംഗളൂരു എഫ് സി സ്കോർ 6-3 എന്ന് ആക്കി‌.

ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്പർസിനോട് പരാജയപ്പെട്ടിരുന്നു.