വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിൽ 308 റൺസ് നേടി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും മികച്ച രീതിയിലാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 119 റൺസാണ് നേടിയത്.
64 റൺസ് നേടിയ ഗിൽ റണ്ണൗട്ടായപ്പോള്‍ പകരമെത്തിയ ശ്രേയസ്സ് അയ്യരെ കൂട്ടുപിടിച്ച് ധവാന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ച്. സ്കോര്‍ 213ൽ നിൽക്കവേേ 97 റൺസ് നേടിയ ധവാന്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഗുഡകേശ് മോട്ടി ആണ് വിക്കറ്റ് നേടിയത്. അധികം വൈകാതെ 57 റൺസ് നേടിയ അയ്യരെയും മോട്ടി പുറത്താക്കി.
പിന്നീട് വന്ന സൂര്യകുമാര്‍ യാദവിനും(13), സഞ്ജു സാംസണും(12) അധിക സമയം ക്രീസിൽ ചെലവഴിക്കാനാകാതെ പോയതോടെ ഇന്ത്യ 252/5 എന്ന നിലയിലേക്ക് വീണു. അക്സര്‍ പട്ടേൽ(21), ദീപക് ഹൂഡ(27) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ 308 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.