ബാഴ്സയിലേക്ക് ഒരു താരം കൂടെ, യുവതാരം ഉനായ് ഹെർണാണ്ടസിനെ സ്വന്തമാക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു ട്രാൻസ്ഫർ കൂടെ പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. ടീനേജ് താരം മിഡ്ഫീൽഡർ ഉനായ് ഹെർണാണ്ടസിനെ ആണ് ബാഴ്സലോണ സ്വന്തമാക്കുന്നത്. ജിറോണയിൽ നിന്ന് ആണ് താരം ബാഴ്സലോണയിലേക്ക് എത്തുന്നത്.

2004ൽ ജനിച്ച സ്പാനിഷ് താരം ബാഴ്‌സലോണയുടെ യൂത്ത് ടീമിനൊപ്പം ആകും ആദ്യം ചേരുക. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, റാഫിഞ്ഞ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരെ ബാഴ്സലോണ ഇതിനകം സൈൻ ചെയ്തിട്ടുണ്ട്.

17 കാരനായ ഹെർണാണ്ടസിന് ജിറോണയിലെ ഇനി ഒരു വർഷം മാത്രമെ കരാർ ബാക്കിയിരുന്നുള്ളൂ. ജിറോണ ആദ്യ ടീമിനായി ഒരു മത്സരം താരം കളിച്ചിട്ടുണ്ട്.