സരിക്ക് കീഴിൽ പയറ്റിതെളിയാൻ റയൽ യുവതാരം മാരിയോ ഗില ലാസിയോയിൽ

Nihal Basheer

Img 20220713 154950
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് യൂത്ത് ടീം താരം മാരിയോ ഗിലയെ ലാസിയോ സ്വന്തം പാളയത്തിൽ എത്തിച്ചു.താരത്തിന് കോവിഡ് ബാധിച്ചത് കാരണം നേരത്തെ ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയിരുന്നെങ്കിലും ബാക്കി നടപടികൾ വൈകുകയായിരുന്നു.ഏകദേശം ആറു മില്യൺ യൂറോയാണ് റയൽ തങ്ങളുടെ ഭാവി താരങ്ങളിൽ ഒരാളായി കണക്കാക്കുന്ന ഗിലയെ എത്തിക്കാൻ വേണ്ടി ലാസിയോ ചെലവാക്കുന്നത്.

എസ്പാന്യോൾ യൂത്ത് ടീമുകളിലൂടെയാണ് ഗില മാഡ്രിഡിലെത്തുന്നത്. മാഡ്രിഡിന്റെ അണ്ടർ 19, യൂത്ത് ടീമായ കാസ്റ്റിയ്യ ടീമുകളിലൂടെ വളർന്നു. അവസാന സീസണിൽ സീനിയർ ടീമിനായും അരങ്ങേറാൻ കഴിഞ്ഞു.

താരത്തിന്റെ 50% ഉടമസ്ഥത നിലനിർത്തി തന്നെയാണ് റയൽ ഈ കൈമാറ്റം നടത്തുന്നത്. ഇതോടെ ഭാവിയിൽ ഗിലയെ ഭാവിയിൽ തിരിച്ചെത്തിക്കാനും റയലിന് സാധിക്കും.താരത്തിന് വേണ്ടി സ്പാനിഷ് ലീഗിൽ നിന്നും ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. ഗെറ്റാഫെ, സെൽറ്റ വീഗൊ തുടങ്ങി ലാ ലീഗയിലെ തന്നെ ടീമുകൾ പിറകെ വന്നെങ്കിലും ഇറ്റാലിയൻ ലീഗിലേക്ക് പോകാൻ ആയിരുന്നു താരത്തിന്റെയും റയലിന്റെയും തീരുമാനം.യൂത്ത് ടീമിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇരുപത്തിയൊന്ന്കാരന് ലാസിയോയിൽ തന്റെ കഴിവുകൾ കൂടുതൽ തേച്ചു മിനുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് റയലും.

സരിക്ക് കീഴിൽ ടീം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ലാസിയോ ഗിലക്ക് പുറമെ, കീപ്പർ മാക്സിമിയാനോ, പ്രതിരോധ താരം രോമഗ്നോളി തുടങ്ങി കരുത്തരെ എത്തിച്ച് സീരി എയിൽ ഇത്തവണ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.