ഒടുവിൽ സാമുവൽ ഉംറ്റിട്ടിക്ക് ബാഴ്സയിൽ നിന്നും പുറത്തേക്കുള്ള വഴി തെളിയുന്നു. ഫ്രഞ്ച് ലീഗിൽ നിന്നും റെന്നെ ആണ് നിലവിൽ താരത്തിന് വേണ്ടി മുൻപന്തിയിലുള്ളത്. ടീമുകൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ലോണിലോ സ്ഥിരമായോ താരത്തെ റെന്നെ തയ്യാറാവും.എന്നാൽ ഉംറ്റിട്ടിയെ പൂർണമായി ഒഴിവാക്കാൻ തന്നെയാണ് ബാഴ്സലോണ ആഗ്രഹിക്കുന്നത്.
റെന്നെ പരിശീലകൻ ബ്രൂണോ ജെനെസ്യോ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തങ്ങൾക്ക് ഉംറ്റിട്ടിയെ വളരെ നന്നായി അറിയാമെന്നും ലിയോണിലെ ഒരുമിച്ചുള്ള കാലഘട്ടം മുതൽ ഉള്ള ബന്ധമാണ് തങ്ങളുടേത് എന്നും അദ്ദേഹം സൂചിപ്പിച്ചു. ഉംറ്റിട്ടിക്ക് അവസാന സീസണുകളിൽ തിരിച്ചടികൾ ഉണ്ടായെങ്കിലും ഇപ്പോഴും വളരെ മികച്ച കഴിവുകൾ ഉള്ള താരമാണ് അദ്ദേഹം,അങ്ങനെ ഉള്ള താരങ്ങളെയാണ് തങ്ങൾ ആഗ്രഹിക്കുന്നതും. ജെനെസ്യോ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഒരേയൊരു ലീഗ് മത്സരത്തിൽ മാത്രം ടീമിന് വേണ്ടി ഇറങ്ങാൻ സാധിച്ച ഉംറ്റിട്ടിയും ടീം വിടാൻ സന്നദ്ധനാണ്.2026 വരെയാണ് താരത്തിന് നിലവിൽ ബാഴ്സലോണയിൽ കരാർ ഉള്ളത്.വിടാതെ പിന്തുടരുന്ന പരിക്ക് മൂലം അവസാന സീസണുകളിൽ നിരവധി മത്സരങ്ങൾ നഷ്ടമായി.ടീം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയപ്പോൾ സലറിയിൽ കുറവ് വരുത്താനും താരം സന്നദ്ധനായിരുന്നു.