ഫിഫ അവസാനം പാകിസ്ഥാനു മേലുള്ള വിലക്ക് നീക്കി. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഫിഫ പാകിസ്താൻ ഫുട്ബോളിനെ വിലക്കിയത്. വ്യാഴാഴ്ച പാക്കിസ്ഥാന്റെ അന്താരാഷ്ട്ര അംഗത്വം പുനഃസ്ഥാപിച്ചതായി ഫിഫ അറിയിച്ചു. പാകിസ്ഥാനിൽ ഉടൻ അസോസിയേഷനായി തിരഞ്ഞെടുപ്പ് നടത്തും എന്നും ഫിഫ അറിയിച്ചു. പാകിസ്താൻ ഫുട്ബോൾ അസോസിയേഷനിൽ ഗവൺമെന്റ് ഇടപെട്ടത് കാരണം ആയിരുന്നു ഫിഫ പാകിസ്താനെ വിലക്കിയത്.
പാകിസ്ഥാൻ ഫുട്ബോൾ ടീമിന് ഇനി അന്താരാഷ്ട്ര ഫുട്ബോളിൽ വീണ്ടും കളിക്കാം. കൂടാതെ ദേശീയ ലീഗ് ഫുട്ബോൾ പ്രവർത്തനങ്ങളും പുനരാരംഭിക്കാം. നേരത്തെയും പാകിസ്താനെ ഫിഫ ബാൻ ചെയ്തിരുന്നു.