ടി20യിൽ രോഹിത് ശർമ്മ നയിക്കും, പന്തും വിരാട് കോഹ്‌ലിയും ആദ്യ മത്സരത്തിനില്ല, സഞ്ജു സാംസണും ടീമിൽ

Staff Reporter

Indiamencricket2
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. മൂന്ന് ടി20 മത്സരങ്ങൾക്കുള്ള 18 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കും. നേരത്തെ കോവിഡ് പോസിറ്റീവായ രോഹിത് ശർമ്മ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ ജൂലൈ 7ന് ആരംഭിക്കുന്ന ടി20 പരമ്പരക്ക് മുൻപ് താരം ടീമിനൊപ്പം ചേരും.

അതെ സമയം ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും കളിക്കില്ല. കൂടാതെ അയർലണ്ടിനെതിരായ ടീമിൽ ഇടം നേടിയ സഞ്ജു സാംസൺ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും ടി20യിൽ സഞ്ജുവിന് പകരം റിഷഭ് പന്ത് ടീമിൽ തിരിച്ചെത്തും. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ഉമ്രാൻ മാലിക് ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

India T20I Squad 1st T20I : Rohit Sharma (Captain), Ishan Kishan, Ruturaj Gaekwad, Sanju Samson, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

India’s squad for 2nd and 3rd T20I: Rohit Sharma (Captain), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik