ഇന്ത്യയുടെ രണ്ട് ടീമുകള്‍ ഒരേ സമയം പരമ്പരകള്‍ കളിക്കുന്ന സാഹചര്യം ഭാവിയിൽ നിരന്തരമായി ഉണ്ടാകും – ജയ് ഷാ

Sports Correspondent

ഭാവിയിൽ ഇന്ത്യയുടെ രണ്ട് ദേശീയ ടീമുകള്‍ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം പരമ്പരകള്‍ കളിക്കുവാന്‍ തയ്യാറായി നിൽക്കുന്ന സംവിധാനത്തിലേക്ക് ആണ് ബിസിസിഐ ഇന്ത്യന്‍ ടീമുകളെ പാകപ്പെടത്തിയെടുക്കുന്നതെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.

ഒരു രാജ്യത്ത് ടെസ്റ്റ് ടീം കളിക്കുമ്പോള്‍ മറ്റൊരു രാജ്യത്ത് ഇന്ത്യന്‍ ടീം വൈറ്റ് ബോള്‍ പരമ്പര കളിക്കുന്ന സാഹചര്യത്തിലേക്ക് ആണ് ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ചരിക്കുന്നത്.

ഇന്ത്യയുടെ അയര്‍ലണ്ട് ടി20 പരമ്പര നടക്കുന്നതിന് സമാന്തരമായി ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുവാനും ഒരുങ്ങുന്നുണ്ട്. ഇത്തരം സാഹചര്യം വളരെ അധികം ഇനി ഭാവിയിൽ കാണാനാകുമെന്നാണ് ജയ് ഷാ വ്യക്തമാക്കിയത്.