ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത റൗണ്ട് ഗ്രൂപ്പിൽ ഹോങ്കോങ് ഒന്നാമത്. അവർ ഇന്ന് കംബോഡിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഹോങ്കോങ് കഴിഞ്ഞ മത്സരത്തിൽ 2-1ന് അഫ്ഗാനെയും തോൽപ്പിച്ചിരുന്നു. ഇന്ന് ഇരുപതാം മിനുട്ടിൽ ഓർ ആണ് ഹോങ്കോങിന് ലീഡ് നൽകിയത്. 21ആം മിനുട്ടിൽ സൺ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ചാൻ കൂടെ ഗോൾ നേടിയതോടെ 63ആം മിനുട്ടിലേക്ക് തന്നെ 3-0ന് മുന്നിലെത്തി.
2 വിജയവുമായി 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് ഹോങ്കോങ്. ഇനി അവർ അവസാന മത്സരത്തിൽ ഇന്ത്യയെ ആണ് നേരിടേണ്ടത്.