ഇംഗ്ലണ്ടിന് വേണ്ടി 17000 അന്താരാഷ്ട്ര റൺസ് നേടുന്ന ആദ്യ താരമായി ജോ റൂട്ട്

Sports Correspondent

ഇംഗ്ലണ്ടിന്റെ വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ 17000 റൺസ് നേടുന്ന ആദ്യ താരമായി ജോ റൂട്ട് നേടി. ലോര്‍ഡ്സിൽ താരം നേടിയ ശതകത്തോടെ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ താരം പതിനായിരം റൺസ് തികച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരം ആണ് റൂട്ട്. അലസ്റ്റൈയര്‍ കുക്ക് ആണ് ആദ്യമായി ഈ നേട്ടം കുറിച്ച ഇംഗ്ലണ്ട് താരം.

കുക്ക് ടെസ്റ്റിൽ നിന്ന് 10015 റൺസും ഏകദിനത്തിൽ 6109 റൺസും ടി20യിൽ 893 റൺസും നേടിയപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ 17000 റൺസ് തികയ്ക്കുന്ന ആദ്യ ഇംഗ്ലണ്ട് താരമായി മാറി.