യുവ പോർച്ചുഗീസ് താരം ലിയെനാർഡോ ബൂട്ട ഉഡിനെസെയിൽ എത്തി

യുവ പോർച്ചുഗീസ് താരം ലിയെർനാഡോ ബൂട്ട ഇറ്റലി ക്ലബായ ഉഡിനെസെയിൽ എത്തി. പോർച്ചുഗീസ് ക്ലബായ ബ്രാഗയുടെ താരമായിരുന്ന താരത്തെ അഞ്ചു വർഷത്തെ കരാറിലാണ് ഉഡിനെസെ സ്വന്തമാക്കിയിരിക്കുന്നത്. 19കാരനായ ബൂട്ട അവസാന മൂന്ന് വർഷാമായി ബ്രാഗയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. മുമ്പ് ബെൻഫികയ്ക്ക് ആയും താരം കളിച്ചിട്ടുണ്ട്. പോർച്ചുഗീസ് അണ്ടർ 18 ടീമിനായി മുമ്പ് കളിച്ചിട്ടുള്ള താരമാണ്. രണ്ട് മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക.