വരാനെക്ക് വീണ്ടും പരിക്ക്, ആദ്യമായി കൊനാറ്റെ ഫ്രഞ്ച് ടീമിൽ

Newsroom

വരാനെക്ക് വീണ്ടും പരിക്ക്. പരിക്കിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റാഫേൽ വരാനെ ഫ്രാൻസ് ടീമിൽ നിന്ന് പിന്മാറി. വെള്ളിയാഴ്ച രാത്രി ഡെൻമാർക്കിനെതിരായ നേഷൻസ് ലീഗ് മത്സരത്തിനിടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്. യുണൈറ്റഡ് ഡിഫൻഡറിന് ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്. വരാനെക്ക് കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ പരിക്ക് കാരണം നഷ്ടമായിരുന്നു.

ലിവർപൂൾ ഡിഫൻഡർ ഇബ്രാഹിം കൊണാട്ടെ വരാനെയ്ക്ക് പകരം ഫ്രഞ്ച് ടീമിൽ ഇടംനേടി. ആദ്യമായാണ് അദ്ദേഹം സീനിയർ ഇന്റർനാഷണൽ ടീമിലേക്ക് എത്തുന്നത്.