ഒഡീഷ എഫ് സിയുടെ ഗോൾ കീപ്പറായിരുമ്മ അർഷ്ദീപ് സിംഗ് ക്ലബ് വിട്ടതായി ഇന്ന് ഒഡീഷ ഔദ്യോഗികമായി അറിയിച്ചു. താരം ഇനി എഫ് സി ഗോവയിലേക്ക് ആകും പോലുന്നത്. താരവുമായി എഫ് സി ഗോവ ഇതിനകം തന്നെ കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. അർഷ്ദീപ് ഗോവയിൽ ഉടൻ കരാർ ഒപ്പുവെക്കും. ഐ എസ് എല്ലിൽ ഇതുവരെ 31 മത്സരങ്ങൾ അർഷ്ദീപ് കളിച്ചിട്ടുണ്ട്.
Once a Juggernaut, always a Juggernaut 💜
Thank you Arsh for everything ✨#OdishaFC #AmaTeamAmaGame #ThankYouArsh pic.twitter.com/Tng2aztD6r
— Odisha FC (@OdishaFC) May 31, 2022
മിനേർവ പഞ്ചാബിലൂടെ വളർന്നു വന്ന താരമാണ് അർഷ്ദീപ് സിംഗ്. ഡെൽഹി ഡൈനാമോസിലൂടെ ആണ് ഐ എസ് എല്ലിൽ എത്തിയത്. പിന്നീട് ഒഡീഷ ആയപ്പോഴും ക്ലബിനൊപ്പം തുടർന്നു. 24കാരമായ അർഷ്ദീപ് സിംഗ് നാലു വർഷത്തോളം മിനേർവയിൽ ഉണ്ടായിരുന്നു. എ ഐ എഫ് എഫിന്റെ എലൈറ്റ് അക്കാദമിയിലൂടെ ആയിരുന്നു അർഷ്ദീപിന്റെ കരിയർ ആരംഭം. ഷില്ലോങ്ങ് ലജോങ്ങിനായും അർഷ്ദീപ് ഐലീഗ് കളിച്ചിട്ടുണ്ട്.