മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനെ മുളൻസ്റ്റീൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തുന്നു

Newsroom

2017-18 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്നു റെനെ മുളൻസ്റ്റീൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തുന്നതായി വാർത്തകൾ. പുതിയ മുഖ്യ പരിശീലകൻ ടെൻ ഹാഗിന്റെ കോച്ചിങ് സ്റ്റാഫുകളിൽ റെനെയും ഉണ്ടാകും എന്നാണ് മാഞ്ചസ്റ്റർ ഈവനിങ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മുമ്പ് സർ അലക്സിന്റെ അസിസ്റ്റന്റ് പരിശീലകൻ ആയിരുന്നു റെനെ.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം റെനെ മുളന്റ്സ്റ്റീൻ ഓസ്ട്രേലിയൻ ദേശീയ
ടീമിനൊപ്പം പ്രവർത്തിച്ചിരുന്നു. അവിടെ ഗ്രഹാം അർനോൾഡിനൊപ്പം അസിസ്റ്റന്റ് പരിശീലകനായാണ് റെനെ പ്രവർത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സിൽ വലിയ പ്രതീക്ഷയീടെ എത്തിയ റെനെ മോശം പ്രകടനം കാരണം സീസൺ പകുതിക്ക് വെച്ച് ബ്ലാസ്റ്റേഴ്സ് വിടേണ്ടി വന്നിരുന്നു.

മാഞ്ചസ്റ്ററിൽ ആയിരുന്നപ്പോൾ അലക്സ്‌ ഫെർഗൂസന്റെ സഹപരിശീലകനായി പല വൻ താരങ്ങളെയും വളർത്തിയെടുത്തതിൽ റെനെക്ക് വലിയ പങ്കുണ്ടായിരുന്നു. ടെൻ ഹാഗും ഇത് കണക്കിലെടുത്താകും റെനെയെ ടീമിൽ എത്തിക്കുന്നത്.