സന്തോഷ് ട്രോഫി; ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ നാളെ മുതല്‍

Newsroom

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ നാളെ (14-04-2022) മുതല്‍ ലഭ്യമാകും. https://www.santoshtrophy.com/ എന്ന വെബ് സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. ഓണ്‍ലൈന്‍ പേയ്‌മെന്റ് മാര്‍ഗത്തിലൂടെ പണമിടപാട് നടത്താം. പണമിടപാട് പൂര്‍ത്തിയായാല്‍ ടിക്കറ്റിന്റെ കോപ്പി നേരിട്ട് ഡൗണ്‍ലോഡ് ചെയ്തും ഈമെയില്‍ വഴിയും ലഭ്യമാക്കും. ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരം കാണാം. ഒരാള്‍ ഒരു സമയം അഞ്ച് ടിക്കറ്റ് വരെ ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കും.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് നേരിട്ട് ടിക്കറ്റ് കൗണ്ടര്‍ വഴി ടിക്കറ്റ് വാങ്ങാം. സീസണ്‍ ടിക്കറ്റുകളുടെ വിതരണം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍വഴി ഇതിനകം ആരംഭിച്ചു കഴിഞ്ഞു.