ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ന്യൂസിലാണ്ട് താരം ഹാമിഷ് ബെന്നറ്റ്

Sports Correspondent

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ന്യൂസിലാണ്ട് താരം ഹാമിഷ് ബെന്നറ്റ്. 2008ലാണ് 35 വയസ്സുകാരന്‍ താരം തന്റെ അരങ്ങേറ്റം കുറിച്ചത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പ്രകടനം താരത്തിൽ നിന്നുണ്ടായില്ലെങ്കിലും പ്രാദേശിക ക്രിക്കറ്റിൽ താരം മികവ് പുലര്‍ത്തിയിട്ടുണ്ട്.

മൂന്ന് ഫോര്‍മാറ്റിലുമായി 31 മത്സരങ്ങളിൽ നിന്ന് 43 വിക്കറ്റ് നേടിയ താരം 2010ൽ ആണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്ക്കെതിരെ കളിച്ച ടെസ്റ്റാണ് താരത്തിന്റെ ടെസ്റ്റിലെ ഏക മത്സരം. ഹാമിഷ് 19 ഏകദിനങ്ങളിലും 11 ടി20യിലും കളിച്ചിട്ടുണ്ട്.