എഎഫ്സി ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി ഇന്ന് ഇറാഖ് ടീമായ എയർഫോഴ്സ് ക്ലബ്ബിനെ നേരിടും. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 10.45ന് ആരംഭിക്കും. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി അൽ ശബാബിന്റെ കയ്യിൽ നിന്ന് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയിരുന്നു.
എയർ ഫോഴ്സ് ക്ലബും മുംബൈ സിറ്റിക്ക് വലിയ വെല്ലുവിളി തന്നെ ഉയർത്തും. ഏഴ് തവണ ഇറാഖി പ്രീമിയർ ലീഗ് നേടിയിട്ടുള്ള ക്ലബാണ് എയർ ഫോഴ്സ് ക്ലബ്. മൂന്ന് തവണ അവർ എ എഫ് സി കപ്പും നേടിയിട്ടുണ്ട്. 2016ൽ ഫൈനലിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് ആയിരുന്നു എയർ ഫോഴ്സ് ക്ലബ് എ എഫ് സി കപ്പ് നേടിയത്.
എ എഫ് സി ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം എന്ന ചരിത്ര നേട്ടമായിരിക്കും മുംബൈ സിറ്റിയുടെ ഇന്നത്തെ ലക്ഷ്യം.