ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ കൊല്‍ക്കത്തയ്ക്കെതിരെ റൺ മല സൃഷ്ടിച്ച് ഡൽഹി ക്യാപിറ്റൽസ്. 5 വിക്കറ്റ് നഷ്ടത്തിൽ 215 റൺസണ് ഡൽഹി നേടിയത്. അവസാന ഓവറുകളിൽ അക്സര്‍ – ശര്‍ദ്ധുൽ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് പ്രകടനം ആണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ഓപ്പണര്‍മാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും റൺസ് അടിച്ച് കൂട്ടിയപ്പോള്‍ 8.4 ഓവറിൽ 93 റൺസാണ് ഒന്നാം വിക്കറ്റിൽ ഡൽഹി നേടിയത്.
29 പന്തിൽ 51 റൺസ് നേടിയ ഷാ പുറത്തായ ശേഷം ക്രീസിലെത്തിയ ഋഷഭ് പന്തും 14 പന്തിൽ 27 റൺസ് നേടിയപ്പോള്‍ 12.5 ഓവറിൽ 148 റൺസായിരുന്നു ഡൽഹി നേടിയത്. എന്നാൽ 18 റൺസ് നേടുന്നതിനിടെ ടീമിന് 4 വിക്കറ്റ് നഷ്ടമായി.
ഡേവിഡ് വാർണർ 45 പന്തിൽ 61 റൺസ് നേടിയ ശേഷം പുറത്തായപ്പോള്‍ ഡൽഹി 16.4 ഓവറിൽ 166/5 എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ അക്സര്‍ പട്ടേൽ – ശര്‍ദ്ധുൽ താക്കൂര്‍ കൂട്ടുകെട്ട് വേഗത്തിൽ നേടിയ 49 റൺസ് ഡൽഹിയെ 200 കടത്തുകയായിരുന്നു.
20 പന്തിൽ ഈ കൂട്ടുകെട്ട് 49 റൺസ് നേടിയപ്പോള്‍ താക്കൂര്‍ 11 പന്തിൽ 29 റൺസും അക്സര്‍ പട്ടേൽ 14 പന്തിൽ 22 റൺസും നേടി. കൊൽക്കത്തയ്ക്കായി സുനിൽ നരൈന് രണ്ട് വിക്കറ്റ് നേടി.