ഡേവിസ് കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ നോർവെയെ നേരിടും. ഗ്രൂപ്പ് ഐയിൽ ആണ് ഇന്ത്യയും നോർവെയും. സെപ്റ്റംബർ 16-17 തീയതികളിൽ നോർവെയിൽ ആണ് മത്സരങ്ങൾ നടക്കുക.
ലോക എട്ടാം നമ്പർ താരം കാസ്പർ റൂഡ് അടങ്ങിയ നോർവെ ഇന്ത്യക്ക് വലിയ പ്രശ്നങ്ങൾ തന്നെയാവും സൃഷ്ടിക്കുക. എങ്കിലും നോർവെക്ക് മികച്ച പോരാട്ടം നൽകുക എന്നത് തന്നെയാവും ഇന്ത്യൻ ടെന്നീസ് ടീമിന്റെ ലക്ഷ്യം.