വൃദ്ധിമന്‍ സാഹയെ താന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായാണ് കാണുന്നതെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. മികച്ച ഗ്ലൗ വര്‍ക്കും വേഗത്തിൽ നീങ്ങുകയും ചെയ്യുന്ന താരമാണ് സാഹയെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.
എന്നാൽ ഏറെക്കാലമായി സാഹയെ പിന്തള്ളി ടെസ്റ്റിലും ഋഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കുകയായിരുന്നു. പിന്നീട് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന കീപ്പറായി പന്ത് മാറിയതോടെ രണ്ടാം കീപ്പറെന്ന നിലയിലേക്ക് സാഹ പരിഗണിക്കപ്പെടുകയായിരുന്നു.
രണ്ടാം കീപ്പറായി ഒരു യുവതാരം വേണമെന്ന ചിന്ത വന്നതോടെയാവും സാഹയ്ക്ക് പകരം ശ്രീകര്‍ ഭരതിനെ ഇന്ത്യ ടെസ്റ്റിൽ പരിഗണിച്ചതെന്നും കാര്‍ത്തിക് വ്യക്തമാക്കി. സാഹയോട് ഇക്കാര്യം ഇന്ത്യന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കി കഴിഞ്ഞ് കാണുമെന്നും അത് ഉള്‍ക്കൊള്ളുവാന്‍ ഏതൊരു ക്രിക്കറ്റര്‍ക്കും പ്രയാസമുണ്ടാകുമെന്നും കാര്‍ത്തിക് സൂചിപ്പിച്ചു.