മൂന്ന് ഇന്നിംഗ്സുകളും പ്രത്യേകത നിറഞ്ഞത്, എന്നാൽ ഒരെണ്ണം തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ താൻ മൂന്നാം ടി20യിലേത് തിരഞ്ഞെടുക്കും – ശ്രേയസ്സ് അയ്യർ

Sports Correspondent

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ പ്ലേയര്‍ ഓഫ് ദി മാച്ചും പ്ലേയര്‍ ഓഫ് ദി സീരീസും ആയി തിരഞ്ഞെടുക്കപ്പെട്ടത് ശ്രേയസ്സ് അയ്യരായിരുന്നു. തന്റെ മൂന്ന് ഇന്നിംഗ്സുകളും പ്രത്യേകത നിറഞ്ഞതാണെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞത്. എന്നാൽ സമ്മര്‍ദ്ദ ഘട്ടത്തിലെത്തി പുറത്തെടുത്ത ഇന്നിംഗ്സ് എന്ന നിലയിൽ താന്‍ മൂന്നാം ടി20 മത്സരത്തിലെ ഇന്നിംഗ്സിനെ തിരഞ്ഞെടുക്കുമെന്നും അയ്യര്‍ പറഞ്ഞു.

ഔട്ട്ഫീൽഡ് വളരെ വേഗത്തിലുള്ളതിനാൽ തന്നെ ഗ്യാപ്പുകള്‍ കണ്ടെത്തുക എന്നത് മാത്രമായിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നതെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു. തന്റെ പരിക്കിന് ശേഷം കാര്യങ്ങളെല്ലാം തനിക്ക് അനുകൂലമായാണ് വരുന്നതെന്നും അയ്യര്‍ കൂട്ടിചേര്‍ത്തു.