ഗോൾ നേടിയതിനു പിറകെ ഉക്രൈന്റെ ശബ്ദമായി ബെൻഫിക്കയുടെ ഉക്രൈൻ താരം,യുദ്ധത്തിനു എതിരായ പ്രതിഷേധം ഫുട്‌ബോളിലും

Wasim Akram

Screenshot 20220224 132245
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ അയാക്‌സിന് എതിരായ സമനില ഗോൾ നേടിയ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുടെ ഉക്രൈൻ താരം റോമൻ യരമചുക് തന്റെ ഗോൾ ആഘോഷത്തിൽ ഉക്രൈനായുള്ള പിന്തുണ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. റഷ്യൻ സേന ഉക്രൈൻ ആക്രമിച്ചു തുടങ്ങിയതിനാൽ യുദ്ധ ഭീതിയിൽ ആയ യൂറോപ്പിൽ എങ്ങും ആശങ്കകൾ ആണ്. ഗോൾ നേടിയ ശേഷം ജേഴ്‌സി ഊരിയ ഉക്രൈൻ സൈന്യത്തിന്റെ ചിഹ്നം കാണിച്ചു ആണ് താരം തന്റെ നാടിനു ആയുള്ള പിന്തുണ പ്രകടിപ്പിച്ചത്. ഇതിനു റഫറി താരത്തിന് മഞ്ഞ കാർഡ് നൽകി.

Screenshot 20220224 132308

രാഷ്ട്രീയപരമായ കാര്യങ്ങൾ കളിക്കളത്തിൽ അനുവദിക്കില്ല എന്ന യുഫേഫ നിലപാട് ഉള്ളതിനാൽ ചിലപ്പോൾ താരത്തിന് തുടർന്നും നടപടി നേരിടേണ്ടി വന്നേക്കും. മത്സര ശേഷം താൻ തന്റെ രാജ്യത്തിനു ഒപ്പം ആണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തിനു നിന്നു താൻ ഇപ്പോൾ കിലോമീറ്ററുകൾ അകലെ ആണെങ്കിലും താൻ രാജ്യത്തിനു ആയി പൊരുതുന്ന എല്ലാവർക്കും നന്ദിയും പിന്തുണയും അറിയിക്കുന്നു എന്നു താരം കുറിച്ചു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയം ആണ് ഇതെന്ന് പറഞ്ഞ താരം ഉക്രൈൻ തങ്ങളുടെ രാജ്യം ആണെന്നും അതിന്റെ സംസ്കാരത്തെയും ജനതയെയും അതിർത്ഥികളെയും എന്ത് വില കൊടുത്തു തങ്ങൾ സംരക്ഷിക്കും എന്നും വ്യക്തമാക്കി. ഒരു ഉക്രൈൻകാരൻ ആയതിൽ താൻ അഭിമാനിക്കുന്നറത് ആയും താരം വ്യക്തമാക്കി.