ഐപിഎൽ 2022ന്റെ മെഗാ ലേലം നാളെ നടക്കുവാനിരിക്കവെ ടീമുകളുടെ കൈവശം അവശേഷിക്കുന്ന പണവും സ്ലോട്ടുകളും എത്രയെന്ന് അറിയാം. ബാംഗ്ലൂരിൽ ജനുവരി 12, 13 തീയ്യതികളിലാണ് ലേലം നടക്കുന്നത്.
പുതിയ രണ്ട് ടീമുകള്‍ കൂടി എത്തിയതോടെയാണ് ഐപിഎൽ മെഗാ ലേലത്തിന് മുമ്പ് പഴയ ടീമുകള്‍ക്ക് അവരുടെ ടീമിൽ ഏറ്റവും കൂടിയത് നാല് താരങ്ങളെ നിലനിര്‍ത്തുവാനും പുതിയ ടീമുകള്‍ക്ക് ഡ്രാഫ്ട് പിക് നടത്തുവാനും ബിസിസിഐ അവസരം നല്‍കിയിരുന്നു.
പഞ്ചാബ് കിംഗ്സിന്റെ കൈയ്യിലാണ് ഏറ്റവും അധികം തുക ബാക്കിയുള്ളത്. 72 കോടി രൂപ അവശേഷിക്കുന്ന ടീമിൽ 23 താരങ്ങളെ തിരഞ്ഞെടുക്കുവാനുള്ള സ്ലോട്ടുകളുണ്ട്. ഇതിൽ എട്ട് വിദേശ താരങ്ങള്‍ വരെ ആവാം.
രണ്ടാം സ്ഥാനത്തുള്ള സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ കൈവശം 68 കോടിയാണുള്ളത്. 7 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 22 സ്ലോട്ടുകള്‍ അവശേഷിക്കുന്നു. ഇത്രയും തന്നെ വിദേശ താരങ്ങളും സ്ലോട്ടുമുള്ള രാജസ്ഥാന് റോയൽസിന്റെ കൈവശം 62 കോടിയാണുള്ളത്.
ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ കൈയയ്ിൽ 59 കോടിയുള്ളപ്പോള്‍ ടീമിന് ഇനി 22 താരങ്ങളെ വരെ സ്വന്തമാക്കാം. ഇതിൽ 7 വിദേശ താരങ്ങള്‍ക്കും അവസരമുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് തൊട്ടുപുറകിൽ 57 കോടിയുമായി നില്‍ക്കുന്നത്. 7 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 22 സ്ലോട്ട് ടീമിൽ അവശേഷിക്കുന്നു.
പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ കൈവശം 52 കോടിയാണുള്ളത്. കൊല്‍ക്കത്ത, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവരുടെ കൈവശം 48 കോടി വീതമാണുള്ളത്.
ഡല്‍ഹി ക്യാപിറ്റൽസിന്റെ കൈവശം 47.5 കോടി രൂപയും ഈ നാല് ടീമുകളുടെ കൈവശം 21 താരങ്ങള്‍ക്കുള്ള സ്ലോട്ടുണ്ട്. ഇതിൽ കൊല്‍ക്കത്ത ഒഴികെ ബാക്കി ടീമുകള്‍ക്ക് ലേലത്തിൽ 7 വിദേശ താരങ്ങളെ നേടാം. അതേ സമയം കൊല്‍ക്കത്തയ്ക്ക് 6 വിദേശ താരങ്ങളെ മാത്രമേ സ്വന്തമാക്കാനാകൂ.