വൻ പരാജയത്തിന് പിന്നാലെ ചെന്നൈയിൻ പരിശീലകൻ പുറത്തായി

Newsroom

Img 20220211 115703
Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) 2021-22ൽ നാല് മത്സരങ്ങൾ ബാക്കിയിരിക്കെ ചെന്നൈയിൻ എഫ്‌സി അവരുടെ ഹെഡ് കോച്ച് ബോസിദാർ ബന്ദോവിച്ചിനെ പുറത്താക്കി. നിലവിൽ 19 പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവർ. സെമിഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യത മങ്ങിയ അവസ്ഥയിലാണ് ക്ലബിന്റെ നടപടി.

ബുധനാഴ്ച എഫ്‌സി ഗോവയോട് 0-5ന് തോറ്റതിനെ പിന്നാലെയാണ് ഈ നടപടി. ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആയിരുന്നു ഇത്. ലീഗിലെ 16 മത്സരങ്ങളിൽ ആദ്യ ടീമിന്റെ ചുമതല വഹിച്ച ബാൻഡോവിച്ച് അഞ്ചെണ്ണം ജയിക്കുകയും നാലിൽ സമനില വഴങ്ങുകയും ഏഴിൽ തോൽക്കുകയും ചെയ്തു.

ടീമിന്റെ അസിസ്റ്റന്റ് കോച്ച് സയ്യിദ് സാബിർ പാഷ താൽക്കാലിക പരിശീലകനാകും. 2017 മുതൽ ചെന്നൈയിൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പാഷ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ഇന്റർനാഷണൽ ആണ് പാഷ. 1991 മുതൽ 2007 വരെ താരം ഇന്ത്യൻ ബാങ്കിനായി കളിച്ചിരുന്നു.