ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിലും ഒരു ഇഞ്ച്വറി ടൈം ഗോളിൽ കളിയുടെ ഫലം മാറി. ഇന്ന് ഈസ്റ്റ് ബംഗാളും ചെന്നൈയിനും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ 2 ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചു കൊണ്ടാണ് ഈസ്റ്റ് ബംഗാൾ സമനില നേടിയത്. ഇന്ന് ആദ്യ 14 മിനുട്ടുകളിൽ തന്നെ ചെന്നൈയിന് രണ്ട് ഗോളിന് മുന്നിൽ എത്തിയിരുന്നു. 2ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ക്രോസ് ചെയ്ത പന്ത് സെൽഫ് ഗോളിലൂടെ ഈസ്റ്റ് ബംഗാൾ വലയിൽ വീണതായിരുന്നു ചെന്നൈയിന്റെ ആദ്യ ഗോൾ.
14ആം മിനുട്ടിൽ നിന്തോയ് മീതെയുടെ ഒരു പവർഫുൾ ഷോട്ട് ചെന്നൈയിന്റെ രണ്ടാം ഗോളായി മാറി. ഈ ഗോളിന് ശേഷം ഈസ്റ്റ് ബംഗാൾ ഉണർന്നു കളിച്ചു. തുടർച്ചായ അറ്റാക്കുകൾക്ക് ഒടുവിൽ ഈസ്റ്റ് ബംഗാൾ 61ആം മിനുട്ടിൽ സിഡോബലിലൂടെ ഒരു ഗോൾ മടക്കി. ഗംഭീര ഫ്രീകിക്കിലൂടെ ആയിരുന്നു സിഡോബലിന്റെ ഗോൾ. 94 മിനുട്ടിൽ ആയിരുന്നു സമനില ഗോൾ. ഒരു കോർണറിൽ നിന്ന് ഹെഡറിലൂടെ ഹ്നാംതെ അണ് ഈസ്റ്റ് ബംഗാളിന് സമനില നൽകിയത്.
ഈ സമനിലയോടെ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് എത്തി. ഈസ്റ്റ് ബംഗാളിന് 10 പോയിന്റ് ആണ് ഉള്ളത്. 19 പോയിന്റുമായി ചെന്നൈയിൻ ആറാമത് ആണ് ഉള്ളത്.