ബെത്ത് മൂണിയ്ക്ക് പകരം ഗ്രേസ് ഹാരിസ് ഓസ്ട്രേലിയന്‍ ടീമിൽ

Sports Correspondent

Graceharris

ഓസ്ട്രേലിയയുടെ ആഷസ് സ്ക്വാഡില്‍ ഗ്രേസ് ഹാരിസിനെ ഉള്‍പ്പെടുത്തി. ബെത്ത് മൂണിയ്ക്ക് പരിശീലത്തിനിടെ താടിയെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഈ മാറ്റം. അലൈസ ഹീലിയ്ക്കൊപ്പം ഗ്രേസ് ഹാരിസ് ഇനി ഓപ്പൺ ചെയ്യും.

ടി20യിലെ ലോക ഒന്നാം നമ്പര്‍ താരമായ മൂണി ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയായിരുന്നു. 2016ല്‍ ആണ് ഗ്രേസ് ഹാരിസ് അവസാനമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ചത്. എന്നാൽ ബിഗ് ബാഷിൽ ബ്രിസ്ബെയിന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം താരം പുറത്തെടുക്കാറുണ്ട്.