റുവാണ്ടയുടെ സലീമ മുകൻസാങ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റിൽ ചരിത്രം കുറിച്ചിരിക്കുയാണ്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യത്തെ വനിതാ റഫറിയായിരിക്കുകയാണ് സലീമ മുകൻസാങ എന്ന 35 വയസുകാരി. ഇന്നലെ നടന്ന സിംബാബ്വെ – ഗിനിയ മത്സരമാണ് സലീമ നിയന്ത്രിച്ചത്. മികച്ച രീതിയിൽ മത്സരം നിയന്ത്രിച്ച സലീമ കടുത്ത തീരുമാനങ്ങൾ എടുക്കുകയും കളിക്കാർക്ക് ആറു മഞ്ഞ കാർഡുകൾ നൽകുകയും ചെയ്തു.
Caught in action! 📸
🇷🇼 Salima Mukansanga making some noise in the #TotalEnergiesAFCON2021 ! 🔉#ItsTimeItsNow pic.twitter.com/g3ocEBr3Gt
— #CAFWCL (@CAFwomen) January 18, 2022
മറ്റുള്ള മാച്ച് ഒഫിഷ്യൽസും വനിതകൾ തന്നെയായിരിക്കും എന്നായിരുന്നു CAF തിങ്കളാഴ്ച പറഞ്ഞിരുന്നത് എങ്കിലും മറ്റു രണ്ടു പുരുഷ റഫറിമാരുടെ കൂടെ മാച് ബാളും പിടിച്ചു കൊണ്ടാണ് സലീമാ മത്സരം നിയന്ത്രിക്കാൻ എത്തിയത്. മത്സരത്തിൽ സിംബാബ്വെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു വിജയിച്ചിരുന്നു.