തുർക്കി ഫുട്ബോൾ താരത്തിന് വാഹന അപകടത്തിൽ ദാരുണാന്ത്യം

Staff Reporter

Ahmet Calik Turkey

തുർക്കിഷ് ഫുട്ബോൾ താരം അഹമെത് ചലിക്കിന് കാർ അപകടത്തിൽ ദാരുണാന്ത്യം. ടർക്കിഷ് സൂപ്പർ ലിഗ ടീമായ കോന്യസ്പറിന്റെ താരമായിരുന്നു അഹമെത് ചലിക്ക്. നേരത്തെ മറ്റൊരു തുർക്കി ടീമായ ഗാലറ്റാസരെക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് അഹമെത് ചലിക്ക്. അപകടത്തെ കുറിച്ച് തുർക്കി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2020ലാണ് അഹമെത് ചലിക്ക് ഗാലറ്റാസരെയിൽ നിന്ന് കോന്യസ്പറിൽ എത്തുന്നത്. അവർക്ക് വേണ്ടി 51 മത്സരങ്ങൾ താരം കളിക്കുകയും ചെയ്തിട്ടുണ്ട്. 2015-2017 കാലഘട്ടത്തിൽ തുർക്കി ദേശീയ ടീമിന് വേണ്ടി 8 തവണ താരം കളിക്കുകയും ചെയ്തിട്ടുണ്ട്.