മുംബൈക്ക് വിജയവഴിയിൽ എത്തണം, ഈസ്റ്റ് ബംഗാളിന് ആദ്യ വിജയം വേണം

Newsroom

Img 20220106 231853

ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ 52-ാം മത്സരത്തിൽ ഇന്ന് ഈസ്റ്റ് ബംഗാൾ മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടും. ഈസ്റ്റ് ബംഗാൾ അവരുടെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ്‌സിക്ക് എതിരെയും ജയിക്കാൻ ആവാത്തതോടെ 9 മത്സരം കഴിഞ്ഞിട്ടും സീസണിൽ ഒരു ജയം ഇല്ലാതെ നിൽക്കുകയാണ്‌. മറുവശത്ത്, തങ്ങളുടെ അവസാന മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരായ തോൽവിക്ക് ശേഷമാണ് മുംബൈ സിറ്റി വരുന്നത്. അവസാന മൂന്ന് മത്സരങ്ങളിൽ മുംബൈ സിറ്റിയും ജയിച്ചിട്ടില്ല.

ഒമ്പത് കളികളിൽ അഞ്ച് പോയിന്റുമായി ഈസ്റ്റ് ബംഗാൾ ടേബിളിന്റെ അവസാന സ്ഥാനത്താണ്. ഇന്നും താൽക്കാലിക പരിശീലകൻ റെനഡി സിങ് ആകും ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ തോൽവിക്ക് ശേഷം മുംബൈ സിറ്റി അവരുടെ ഫോമിലേക്ക് തിരികെ എത്തിയിട്ടില്ല. എങ്കിലും ഒമ്പത് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി അവർ പട്ടികയിൽ ഒന്നാമതുള്ള ഹൈദരബാദിനൊപ്പം ഉണ്ട്.

ഇന്ന് രാത്രി 7.30നാണ് മത്സരം.