സെൽഫ് ഗോൾ ചതിച്ചു, ഈസ്റ്റ് ബംഗാളിന് ജയത്തിനായി ഇനിയും കാത്തിരിക്കണം

Newsroom

Ashik
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ ഒമ്പതാം മത്സരത്തിലും ഈസ്റ്റ് ബംഗാളിനു വിജയം ഇല്ല. ഇന്ന് റെനെഡി സിംഗിന് കീഴിൽ ഇറങ്ങിയ ഈസ്റ്റ് ബംഗാൾ ബെംഗളൂരു എഫ് സിക്ക് എതിരെ നന്നായി കളിച്ചു എങ്കിലും വിജയിക്കാൻ ആയില്ല. ഈസ്റ്റ് ബംഗാളും ബെംഗളൂരു എഫ് സിയും 1-1 എന്ന സമനിലയുമായാണ് ഇന്ന് പിരിഞ്ഞത്. ആദ്യ പകുതിയിൽ 28ആം മിനുട്ടിൽ ഒരു സെറ്റ് പ്ലേയിൽ നിന്ന് ഹാവോകിപ് ആണ് ഒരു ഹെഡറിൽ നിന്ന് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. ഈസ്റ്റ് ബംഗാൾ ഈ ഗോളിന്റെ ബലത്തിൽ ആദ്യ വിജയത്തിലേക്ക് പോകും എന്നാണ് തോന്നിപ്പിച്ചത്.

എന്നാൽ 56ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ ബെംഗളൂരു സമനില നേടി. ഇതിനു ശേഷം ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഒമ്പതു മത്സരങ്ങളിൽ 5 പോയിന്റുമായി ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് തന്നെ നിൽക്കുകയാണ്. 2 ജയം മാത്രമുള്ള ബെംഗളൂരു 10 പോയിന്റുമായി ലീഗിൽ 8ആം സ്ഥാനത്ത് നിൽക്കുകയാണ്.