ഇന്ത്യൻ യുവ സെന്റർ ബാക്ക് അൻവർ അലിയുടെ എഫ് സി ഗോവയിലേക്കുള്ള ട്രാൻസ്ഫർ ഔദ്യോഗികമായി. താരത്തെ നേരത്തെ തന്നെ ഗോവ സൈൻ ചെയ്തിരുന്നു എങ്കിലും ജനുവരി ആയതോടെയാണ് താരത്തെ രജിസ്റ്റർ ചെയ്യാൻ ആയത്. കേരള ബ്ലാസ്റ്റേഴ്സിന് എതിരെ അൻവർ അലി അരങ്ങേറ്റം നടത്തും.
New Year, Neo Gaur! Welcome Anwar Ali! 😎🥳#ForcaGoa #AmcheGaurs pic.twitter.com/7X9fesEnqv
— FC Goa (@FCGoaOfficial) January 1, 2022
നേരത്തെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ഡെൽഹി എഫ് സിക്ക് വേണ്ടി നടത്തിയ ഗംഭീര പ്രകടനമാണ് ഗോവ അൻവർ അലിയെ സ്വന്തമാക്കാൻ കാരണം. 18 മാസത്തെ ലോൺ അടിസ്ഥാനത്തിൽ ആകും അൻവർ അലി എഫ് സി ഗോവയിലേക്ക് പോകുന്നത്. 18 മാസത്തിനു ശേഷം താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ എഫ് ഐ ഗോവക്ക് മുൻതൂക്കവും ഉണ്ടാകും.
സെന്റർ ബാക്കാണെങ്കിലും സെക്കൻഡ് ഡിവിഷനിൽ ഗോൾഡൻ ബൂട്ട് നേടാൻ അൻവർ അലിക്ക് ആയിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം രണ്ട് സീസൺ മുമൊ അൻവർ അലി താൽക്കാലികമായി ഫുട്ബോൾ വിട്ടിരുന്നു. അവിടെ നിന്ന് സ്വയം പൊരുതി ആണ് അൻവർ ഐ എസ് എല്ലിലേക്ക് വരെ എത്തിയിരിക്കുന്നത്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ നെടുംതൂണായിരുന്ന താരമാണ് അൻവർ. ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രശംസ സ്വന്തമാക്കിയ താരങ്ങളിൽ ഒരാളുമായിരുന്നു അൻവർ.
മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അൻവർ. രണ്ട് ഐലീഗ് സീസണിൽ ഇന്ത്യൻ ആരോസിനായി അൻവർ അലി ബൂട്ടു കെട്ടിയിരുന്നു.