ഈസ്റ്റ് ബംഗാളിന് പുതിയ പരിശീലകൻ ആയി, അവസാന സ്ഥാനത്ത് നിന്ന് കരകയറുമോ?

Newsroom

Img 20220101 165146

ഐ എസ് എൽ ക്ലബായ ഈസ്റ്റ്‌ ബംഗാൾ അവരുടെ പുതിയ മുഖ്യ പരിശീലകനായി മരിയോ റിവേരയെ നിയമിച്ചു. കഴിഞ്ഞ മാസം ക്ലബിൽ നിന്ന് വേർപിരിഞ്ഞ മാനുവൽ ഡയസിന് പകരക്കാരനായാണ് റിവേര എത്തുന്നത്. മുമ്പ് ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിച്ചുള്ള ആളാണ് റിവേര. രണ്ട് സീസണുകൾക്ക് മുമ്പ് ഐ-ലീഗിൽ ഈസ്റ്റ് ബംഗാളിനെ രണ്ടാം സ്ഥാനത്തേക്ക് റിവേര നയിച്ചിരുന്നു. യുവേഫ പ്രോ ലൈസൻസ് ഉടമയായ റിവേര ഏഴ് മത്സരങ്ങളിൽ നിന്നായിരുന്നു അന്ന് ടീമിനെ രണ്ടാം സ്ഥാനത്തേക്ക് നയിച്ചത്.

“അദ്ദേഹത്തെ ഞങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മരിയോ മുമ്പ് ഈസ്റ്റ് ബംഗാളിന്റെ ഭാഗമായിരുന്നു, ഇന്ത്യൻ ഫുട്‌ബോളിലെ അദ്ദേഹത്തിന്റെ അനുഭവപരിചയം ഈ സീസണിൽ ടീമിന് ഗുണം ചെയ്യും,” എസ്‌സി ഈസ്റ്റ് ബംഗാൾ സിഇഒ കേണൽ ശിവാജി സമദ്ദർ പറഞ്ഞു. അടുത്ത മത്സരത്തിൽ ചൊവ്വാഴ്ച ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ ബെംഗളൂരു എഫ്‌സിയെ നേരിടും.