കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹൽ അബ്ദുൽ സമദ് മികച്ച ഫോമിൽ ആണെങ്കിലും താരം ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിലിം 90 മിനുട്ടും ഗ്രൗണ്ടിൽ തുടർന്നിട്ടില്ല. തനിക്ക് എല്ലാ കളിക്കാരെയും പോലു. മുഴുവൻ സമയവും കളിക്കണമെന്ന് തന്നെയാണ് ആഗ്രഹം എന്ന് സഹൽ ഇന്നലെ മത്സര ശേഷം പറഞ്ഞു. പക്ഷെ താൻ എത്ര മിനുട്ട് കളിക്കണം എന്നത് കോച്ചിന്റെ തീരുമാനമാണ്. അദ്ദേഹം പലതും കണക്കിലെടുത്താകും ഇത്തരം തീരുമാനം എടുക്കുന്നത്. ആ തീരുമാനം താൻ ബഹുമാനിക്കുന്നു. സഹൽ പറഞ്ഞു.
ഗോൾ അടിക്കാൻ ആവുന്നതിൽ സന്തോഷം ഉണ്ട് എന്നും അത് തുടരാൻ പരിശ്രമം തുടരും എന്നും സഹൽ പറഞ്ഞു. ഈ സീസണിൽ ഇതുവരെ നാലു ഗോളുകൾ നേടാൻ സഹലിനായി. അവസാന മൂന്ന് ബ്ലാസ്റ്റേഴ്സ് മത്സരങ്ങളിലും സഹൽ ഗോൾ നേടിയിരുന്നു. ഇന്നലെ വിജയിക്കാൻ ആവാത്തതിൽ നിരാശ ഉണ്ട് എന്നും മൂന്ന് പോയിന്റിൽ അല്ലാതെ സന്തോഷം കണ്ടെത്താൻ ആകില്ല എന്നും യുവതാരം പറഞ്ഞു.













