കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിൽ ലൂണയും ഡിയസും വാസ്കസും ഒരുമിച്ചു വന്നതോടെ ടീമിന്റെ കളി വേറെ ഒരു തലത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഇവർ മൂന്ന് പേരും ഒരുമിച്ച് സ്റ്റാർട്ട് ചെയ്ത രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വലിയ വിജയങ്ങൾ നേടുകയും ചെയ്തു. സെപോവിചിന് പരിക്കേറ്റത് കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഈ മൂന്ന് വിദേശ താരങ്ങളെ ഒരുമിച്ച് ഇറക്കിയത്. സെപോവിച് തിരികെ എത്തിയാൽ അറ്റാക്കിൽ നിന്ന് ഒരു താരത്തെ കുറക്കുമോ എന്ന ഭയം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉണ്ട്. എന്നാൽ വിന്നിങ് മൊമന്റം നിലനിർത്താൻ ആകും താൻ ശ്രമിക്കുക എന്ന് പരിശീലകൻ ഇവാൻ പറഞ്ഞു.
വിജയിക്കുന്ന ടീമിനെ നിലനിർത്തുന്നതാണ് ടീമിന് എപ്പോഴും നല്ലത്. അതുകൊണ്ട് തന്നെ ഈ ഇലവൻ തുടരാൻ താൻ ശ്രമിക്കും. എന്നാൽ എതിരാളികൾ മാറുന്നതിന് അനുസരിച്ച് തന്ത്രങ്ങൾ മാറ്റേണ്ടി വരും. എന്നും അദ്ദേഹം പറഞ്ഞു. പല ഘടകങ്ങളും നോക്കിയാണ് ടീം തിരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ ഈ ടീമിൽ ഭാവിയിൽ മാറ്റം ഉണ്ടാകാം എന്നും ഇപ്പോൾ ഈ ടീം തുടരാൻ ആണ് സാധ്യത എന്നും കേരള കോച്ച് പറഞ്ഞു.