ഫെറാണ്ടോ മോഹൻ ബഗാനിൽ ഔദ്യോഗിക പ്രഖ്യാപനം എത്തി

Newsroom

ഇന്നലെ അന്റോണിയോ ഹബാസിനെ പുറത്താക്കിയ എ ടി കെ മോഹൻ ബഗാൻ പകരം ഐ എസ് എല്ലിലെ തന്നെ ഒരു പരിശീലകനെ റാഞ്ചി. എഫ് സി ഗോവൻ കോച്ചായ ജുവാൻ ഫെറണ്ടോ ആൺ കൊൽക്കത്തൻ ക്ലബിലേക്ക് എത്തിയത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. ഗോവയ്ക്ക് വലിയ തുക നൽകിയാണ് കോച്ചിനെ മോഹൻ ബഗാൻ സ്വന്തമാക്കിയത്.

സീസണിലെ മോശം തുടക്കമായിരുന്നു ഹബാസിനെ മോഹൻ ബഗാൻ പുറത്താക്കാൻ കാരണം. ലൊബേരക്ക് പകരമായിരുന്നു എഫ് സി ഗോവ ഫെറാണ്ടോയെ പരിശീലകനായി എത്തിച്ചത്. ബാഴ്സലോണ സ്വദേശിയാണ് ജുവാൻ ഫെറാണ്ടോ. നിരവധി ലാലിഗ ക്ലബുകൾക്ക് ഒപ്പവും വലിയ താരങ്ങൾക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുള്ള ആളാണ് ഫെറാണ്ടോ. ആദ്യ സീസണിൽ ഗോവ ഫെറാണ്ടോയുടെ കീഴിൽ നല്ല പ്രകടനം നടത്തിയിരുന്നു. ഈ സീസൺ പക്ഷെ നല്ല രീതിയിൽ അല്ല ഫെറാണ്ടോയും ആരംഭിച്ചത്.

മലാഗ, എസ്പാനിയോൾ എന്നീ ലാലിഗ ടീമുകൾക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ള കോച്ചാണ് ഫെറാണ്ടോ. മുമ്പ് മലാഗ ബി ടീമിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. വാൻ പേഴ്സിയുടെയും ഫാബ്രിഗസിന്റെയും ഒക്കെ ട്രെയിനർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.